ചൂട് കൂടും; ജില്ലകളിൽ ജാഗ്രതാ നിർദേശം.
ഇന്നുമുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും; ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
