ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കഠിനം കുളം എന്നീ
പോലീസ് സ്റ്റേഷനുകളിലെ വധ ശ്രമം
പിടിച്ചു പറി തുടങ്ങിയ പതിനഞ്ചോളാം കേസുകളിലെ പ്രതിയായ
ആറ്റിങ്ങൽ കൊടുമൺ എം.എസ് നിവാസിൽ കൊച്ചൻ
എന്നു വിളിക്കുന്ന ആകാശ്,( 25) നെ ചിറയിൻകീഴ്
സ്വദേശിയായ സബീർ എന്നയാളെ വയറിൽ കുത്തി കൊലപ്പെടുത്താൻ
ശ്രമിച്ച കേസിലാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട്
മാസങ്ങൾക്ക് മുമ്പ് ആകാശിന്റെ അച്ഛൻ സതീശനെ സബീർ
ദേഹോദ്രവമേൽപ്പിക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായിട്ടാണ് ആകാശ്
സബീറിനെ കുത്തിക്കാലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ സബീർ
തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
കുത്തേറ്റ സബീർ നിരവധി കേസുകളിലെ പ്രതിയാണ്. കടയ്ക്കാവൂർ
പോലീസ് സ്റ്റേഷൻ പരിധിയിൽ മണിക്കൂറുകൾ ഇടവിട്ട് രണ്ട് പേരെ
വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന
ആളാണ് കുത്തേറ്റ സബീർ. 29.03.2025 തീയതിൽ 02.30
മണിയാടെ ആറ്റിങ്ങൽ രാമച്ചംവിള പണി നടന്നു വരുന്ന
സർവ്വീസ് റോഡിൽ വച്ച് ആകാശിനെ ആക്രമിക്കാൻ വന്ന സബീറിനെ
കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ
കുത്തുകയായിരുന്നു. കുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ
പ്രതിയുടെ സുഹൃത്തിന്റെ കഴക്കൂട്ടത്തുള്ള വീട്ടിൽ നിന്നും ആറ്റിങ്ങൽ
ഇൻസ്പെക്ടർ എസ് എച് ഓ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്, എ എസ് ഐ
മാരായ ഉണ്ണിരാജ്, ഡീൻ, ശരത് കുമാർ, എസ് സി പി ഓ മാരായ പ്രശാന്ത്,
എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്
ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
