പെരുംകുഴി.മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവച്ച് അന്വഷണം നേരിടണമെന്നാവശ്യപ്പെട്ട്,
കെ.പി.സി സി ആഹ്വാന പ്രകാരം
നാലുമുക്ക് ജംഗ്ഷനിൽ നിന്നും പെരുങ്ങുഴി ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പെരുങ്ങുഴി ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, ജി.സുരേന്ദ്രൻ, ബി.സുധർമ്മ, എസ്. മധു, അഴൂർ വിജയൻ, രാജൻ കൃഷ്ണപുരം, ചന്ദ്രബാബു, അഴൂർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
