ശാന്തിവിള, കരുമിയിൽ കുന്നുവിള വീട്ടിൽ വേലപ്പൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണി പശുവിനെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി.ഏകദേശം ഒരു മീറ്റർ മാത്രം വീതിയും 25 അടിയോളം ആഴവുമുള്ള സെപ്റ്റിക് ടാങ്കിൽ, മേയാൻ കെട്ടിയ ഗർഭിണി പശു വീണത് .വീതി കുറവായതിനാൽ പശുവിനെ കയറ്റാൻ കഴിയാത്ത അവസ്ഥയിൽ സേന ടാങ്കിന്റെ ഉറ പൊട്ടിച്ചു സമീപത്തെ മണ്ണ് മാറ്റി ഏകദേശം 2 മണിക്കൂറിൽ കൂടുതൽ പ്രയത്നിച്ചു രക്ഷപ്പെടുത്തി..
തിരുവനന്തപുരം നിലയത്തിൽ നിന്നും എസ് എഫ് ആർ ഒ സജികുമാറിന്റെ നേതൃത്വത്തിൽ 1 യൂണിറ്റ് സേന രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു..
പശുവിനു ഏകദേശം. 3 വയസു പ്രായം വരും.
