പെരിങ്ങമ്മല.പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2025 വർഷത്തെ ലോക ഭൗമദിനം ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പെരിങ്ങമല ഇക്ബാൽ കോളജിൽ വച്ച് ആചരിക്കപ്പെട്ടു കോളജ് പ്രിൻസിപ്പൽ .റസീന കെ. ജെ, റേഞ്ച് ഫോറസ്റ്റ് ഓഫീസ് .ജി.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നട്ടുകൊണ്ട് ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു .തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ ഷാജി, എ.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി ഭൗമദിന ക്വിസ് മത്സരം നടത്തപ്പെട്ടു എൻ എസ് എസ് യൂണിറ്റിൻ്റെ സജീവ പങ്കാളിത്തം ദിനാചരണ പരിപാടികളുടെ വിജയത്തിന് ഏറെ സഹായകരമായി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം.സംന യുടെ കൃതജ്ഞതയോടെ ദിനാചരണ പരിപാടികൾ അവസാനിച്ചു.





