ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷൻ (എസ് എം ആർ എ) യുടെ നേതൃത്വത്തിൽ 26-4-2025 വൈകുന്നേരം 4 മണിക്ക് എസ് എം ആർ എ കുടുംബങ്ങളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി “ജീവിതം തന്നെ ലഹരി” എന്ന് വിഷയത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)രാധാകൃഷ്ണപിള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. എസ് എം ആർ എ പ്രസിഡൻ്റ് മംഗള കുമാരൻ അധ്യക്ഷത വഹിച്ച ഈ ക്ലാസ്സിൽഎഴുപതോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ സതീഷ് കുമാർ( എസ്എം ആർ എ സെക്രട്ടറി ) സ്വാഗതവും ട്രഷറർ. ശ്രീദേവി നന്ദിയും രേഖപ്പെടുത്തി. പത്മകുമാരി( വൈസ് പ്രസിഡന്റ് ) മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രത്യാഖ്യാതങ്ങളെ കുറിച്ചും, എങ്ങനെ അത് പരിഹരിക്കാം എന്നും സംസാരിക്കുകയുണ്ടായി. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു
