
‘
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)o സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന്റെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ആര്യനാട് ഉഴമലയ്ക്കൽ പി ചക്രപാണി ആഡിറ്റോറിയത്തിൽ മെയ് 15ന് വൈകുന്നേരം 3:00 മണിക്ക് നടക്കുന്ന സെമിനാർ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ എൽ നിഷാന്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാറിൽ ജി സ്റ്റീഫൻ എംഎൽഎ മുഖ്യാതിഥിയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആർ പ്രതാപൻ നായർ മുഖ്യപ്രഭാഷണവും നടത്തും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വിഷയാവതരണം നടത്തും. നെടുമങ്ങാട് ഡിവൈഎസ്പി കെ എസ് അരുൺ, കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് സഞ്ജു വി കൃഷ്ണൻ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ആർ സുഗതൻ,പിറ്റിഎ പ്രസിഡന്റ് എം നകുലൻ എന്നിവർ പങ്കെടുക്കുന്നു. കെപിഒഎ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ദീപു സ്വാഗതവും കെപിഒഎ റൂറൽ ജില്ലാ കമ്മിറ്റി അംഗം ബി എസ് അരുൺ നന്ദിയും രേഖപ്പെടുത്തും.
