ആറ്റിങ്ങൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ “വേനൽകൂടാരം “ഏകദിന ശില്പശാല നടത്തി .വനിതാസമാജം പ്രസിഡന്റ് ശാന്തമ്മ ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി, മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.തുടർന്നു ആധ്യാത്മിക, ലഹരി വിരുദ്ധ, സ്ത്രീ ശാക്തീകരണം,ആരോഗ്യവത്കരണം തുടങ്ങിയ ക്ലാസ്സുകളും ഉണ്ടായിരുന്നു,കരയോഗ, വനിതാസമാജ, സംഘങ്ങൾ പങ്കെടുത്ത യോഗത്തിൽ കരയോഗം പ്രസിഡന്റ്,സെക്രട്ടറി എന്നിവർ സംസാരിച്ചു.

