കോരാണി .നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡീ എഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന്റെ വൻ വിജയത്തിൽ കേരള പ്രദേശ് കർഷക കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ ഷൌക്കത്തിനു അഭിവാദ്യമർപ്പിച്ചു കോരാണി ജംഗ്ഷനിൽ നിന്നും പുകയിലത്തോപ്പ് ജംഗ്ഷൻ വരെ ആഹ്ലാദപ്രകടനവും മധുര വിതരണം നടത്തുകയും ചെയ്തു, കർഷക കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ലാൽ കോരാണി, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ് കെ സുജി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രദീപ് മണി, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ആയ സജു. സി, ജനകലത, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ കുഞ്ഞുമോൻ ജെർമിയാസ്, ഷൈജു കുറക്കട, സി സ്റ്റാലിൻ, നിഖിൽ കോരാണി, രാധാകൃഷ്ണൻ വി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തോന്നയ്ക്കൽ ഷിജു എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്തു.
