കിഴുവിലം കോൺഗ്രസ് കുറക്കട 9ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025-26 ൽ എസ്എസ്എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അംബേദ്കർ ഗ്രാമത്തിൽ നടന്ന പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. ബി ഡി സി സംസ്ഥാന ജനറൽ സെക്രട്ടറി കുറക്കട മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി, വാർഡ് മെമ്പർ ആതിര, ബ്ലോക്ക് കമ്മിറ്റി അംഗം മണികണ്ഠൻ, വാർഡ് പ്രസിഡന്റ് ജയപ്രകാശ്, സുദർശനൻ, ശശികുമാർ, റഹീം, ഗിരീഷ്, നിസാം, ബിന്ദുശശികുമാർ, ശ്രീധരൻ അനൂപ്, ശശാങ്കൻ, എന്നിവർ യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.

