
മുദാക്കൽ.ഗ്രാമ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഇതിനായി സംസഥാന സർക്കാർ കിഫ്ബി വഴി 40 08 കോടി രൂപ ചിലവിട്ട് കരിക്കകം കുന്നിൽ സ്ഥാപിക്കുന്ന 60 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വി ശശി എം എൽ എ അധ്യക്ഷനായി .
60 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിക്കൊപ്പം ഡക്ടൈൽ അയൺ പൈപ്പ് ഉപയോഗിച്ചിട്ടുളള ജല വിതരണ ശൃംഖലയും ഒപ്പം പ്രദേശ വാസികളുടെ ദീർഘകാലത്തെ ആവശ്യമായ വാമനപുരം നദിക്ക് കുറുകെയുള്ള തടയണയും പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിക്കും.
