ആലംകോട്.അറിവിൻ മികവ്….
ആദരം നൽകി ഒന്നാം വാർഡ് കൗൺസിലർ ലൈലബീവി
2025 അധ്യായന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു എൻജിനീയറിങ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഒന്നാം വാർഡിലെ പ്രതിഭകളെ വാർഡ് കൗൺസിലർ ലൈല ബീവിയുടെ നേതൃത്വത്തിൽ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ആലിയ, ഫസ്നി,ആസ്മി, നിയാസ് മുഹമ്മദ് എന്നീ വിദ്യാർത്ഥി പ്രതിഭകളാണ് ആദരവിനും അംഗീകാരത്തിനും അർഹരായത്.
2020 മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുത്തത് മുതൽ നാളിതുവരെ അഞ്ചു വർഷങ്ങളിലും പരീക്ഷകളിൽഉന്നത വിജയം നേടുന്ന മിടുക്കന്മാരെയും മിടുക്കികളെയും മറ്റുള്ളവർക്ക് പ്രചോദനം ആകുന്ന തരത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ച്, ആശംസകൾ അർപ്പിച്ചും, മൊമെന്റേയും ക്യാഷ് അവാർഡും നൽകിയാണ് കൗൺസിലർ ലൈല ബീവിയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് നടത്തി വരുന്നത്.
അഡ്വ. എം മുഹ്സിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒന്നാം വാർഡ് കൗൺസിലർ ലൈല ബീവി സ്വാഗതം ആശംസിച്ചു., ഫെഡറൽ ബാങ്ക് ആലംകോട് ശാഖ മാനേജർ നിമ്മി തമ്പി മുഖ്യപ്രഭാഷകയായും, അബ്ദുൽ വഹാബ്, അഹമ്മദ് കബീർ എന്നിവർ ആശംസകളും അറിയിച്ചു.ചടങ്ങിൽ പുരസ്കാര ജേതാക്കളും രക്ഷകർത്താക്കളും പങ്കെടുത്തു.

