January 15, 2026

മുടപുരം:- ദേശീയ മത്സ്യ കർഷക ദിനാഘോഷവും, ചിറയിൻകീഴ് ബ്ലോക്ക് തലത്തിൽ മത്സ്യ കർഷകരെ ആദരിക്കലും ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് തലത്തിൽ മികച്ച മത്സ്യ കർഷകരെ ആദരിച്ചു.
എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യകൃഷി എന്ന ആശയവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി മത്സ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതിവിദ്യ ഉപയോഗിച്ചുകൊണ്ട് മത്സ്യ കർഷകരെ സഹായിക്കുന്നതിനാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ്, ബ്ലോക്ക് മെമ്പർമാരായ പി കരുണാകരൻ നായർ, എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, രാധിക പ്രദീപ്എന്നിവർ പ്രസംഗിച്ചു. നിബിൻ സ്വാഗതവും, ഡോ. വിഷ്ണു എസ് രാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *