ആറ്റിങ്ങൽ.ട്രാൻസ്പോർട് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ നോർത്ത് കമ്മിറ്റി സമ്മേളനം ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഇതൊരു സേവനമേഖല എന്ന നിലയിൽ ഓരോ സംസ്ഥാനങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കുമ്പോൾ കേരളത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും അനുകൂല്യങ്ങളും നല്‍കാൻപോലും വിമുകത കാട്ടുന്നത് കനത്ത അനീതിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഡി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വസന്ധരൻ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് എ. മോഹനൻ, ജില്ലാ പ്രസിഡന്റ് ഡി. പ്രസന്നൻ, സംസ്ഥാന സെക്രട്ടറി എ. വേലപ്പൻ നായർ, എന്നിവർ പ്രസംഗിച്ചു. ഊരുപൊയ്ക അനിൽകുമാർ സ്വാഗതവും ബൈജു കൃതജ്ഞതയും പറഞ്ഞു.
