നഗരൂർ ∙ വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് ഇട്ടെന്ന കേസിൽ ഹയർ സെക്കൻഡറി അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. ആറ്റിങ്ങൽ ഗവ.മോഡൽ എച്ച്എസ്എസ് അധ്യാപകൻ നഗരൂർ നെടുംപറമ്പ് എഎ നിവാസിൽ വി.അനൂപിനെയാണ് (45) നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്യുന്നതായി പൊലീസ് പറഞ്ഞു. സിപിഎം നേതാക്കളായ എം.ഷിബു, എൻ.ബാഹുലേയകുറുപ്പ് എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
