January 15, 2026

കടക്കാവൂർ : അഞ്ചുതെങ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ പദ്ധതിയായ ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുമായി ബന്ധപെട്ടു ക്രമകേടും അഴിമതിയും നടന്നതായി പരാതി.

ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി പഞ്ചായത്ത് കണ്ടെത്തി നിർമാണം തുടങ്ങിയ സ്ഥലം ഫിഷറീസ് വകുപ്പിന്റെതാണ്.

പരാതിക്കാരൻ ഫിഷറീസ് വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് ഈ സ്ഥലത്തു ബോർഡ് സ്ഥാപിക്കുകയും, മതിൽ കെട്ടി സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സ്ഥലത്തു ഉണ്ടായിരുന്ന മത്സ്യതൊഴിലാളി സഹകരണ സംഘം ലോൺ എടുത്തു അടക്കാത്തത് മൂലം ഹൈകോടതി ആർബിറ്റേഷൻ ( ജപ്തി ) നടപടികളിൽ കിടക്കുകയാണ്.

ഈ സ്ഥലത്തു അനധികൃതമായി കടന്നു കയറി നിർമാണം നടത്തുന്നു എന്ന് ആരോപിച്ചു അഞ്ചുതെങ് സ്വദേശിയും, അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതി ജോയിൻ കൺവീനറുമായ ജിയോ ഫെർണാൺഡസ് പഞ്ചായത്ത്‌ ഓമ്പുംട്ഡ്‌സ്മാനിൽ പരാതി നൽകുകയും, അതിന്മേൽ ഒമ്ബുഡ്സ്മാൻ അവിടെ നിർമാണ പ്രവർത്തികൾ തടയുകയും ചെയ്തിട്ടുള്ളതാണ്.
ഭരണാസമിതിയുടെ അടുപ്പക്കാരൻ ആയ കോൺട്രാക്ടർക്കു ഇതുവരെ നിർമാണം നടത്തിയതിൽ ഉള്ള ഫണ്ട്‌ തിരികെ നൽകാൻ ഇപ്പോൾ പഞ്ചായത്ത് ഭരണാസമിതി തയ്യാർ എടുക്കുന്നതായി ആണ് ആരോപണം.

പ്ലാൻ ഫണ്ടിൽ നിന്നും വക മാറ്റി ഈ തുക നൽകാൻ ആണ് ഇപ്പോൾ ഭരണസമിതി ശ്രമിക്കുന്നത്.

ഇത് അഴിമതിയും, ക്രമ വിരുദ്ധവും ആണെന്നാണ് പരാതിക്കാരൻ പറയുന്നത്.

ഇതിനെതിരെ ഒമ്ബുഡ്മാനേ വീണ്ടും സമീപിക്കുമെന്നും, വിജിലൻസിൽ പരാതി നൽകും എന്നും പരാതിക്കാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *