മുടപുരം : തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ പതിനഞ്ചാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ ഏക വനിതയായ ആരാധന.ബി.ജി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിൽ നിന്നും ബെസ്റ്റ് ഇൻഡോർ പുരസ്കാരം ഏറ്റുവാങ്ങിയത് അഭിമാന നിമിഷമായി .ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിനു സമീപം കൗസ്തുഭത്തിൽ താമസിക്കുന്ന ആരാധനയുടെ ഭർത്താവ് സി.എസ് .ഹരീഷ് ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറായി മൃഗസംരക്ഷണ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു .ഇപ്പോൾ ഉപരിപഠനത്തിനായി പൂക്കോട് വെറ്റിനറി കോളേജിൽ ബി.വി.എസ്.സി ആൻഡ് എ. ച്ഛ് കോഴ്‌സിന്റെ അവസാന വർഷ വിദ്യാർത്ഥിയുമാണ് .
