കടയ്ക്കാവൂർ.കഴിഞ്ഞദിവസം വൈകുന്നേരം 4.45 ഓ ടെയാണ് നിലയ്ക്കാമുക്ക് ഗാന്ധി മുക്കിന് സമീപം കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ നിന്നും ഗാന്ധിമുക്ക് ആസാദിന്റെ ഉടമസ്ഥതയിലുള്ള “റാഷ്” വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രമണികുമാരിയുടെ മകൾ വിജിമോൾ (38) ന് വെട്ടേറ്റത്, കഴിഞ്ഞ 11 വർഷക്കാലമായി ലിവിങ് ടുഗതറായി താമസിച്ചു വന്ന അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) ആണ് കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വിജിമോളുടെ തലയിലും കാലുകളിലും കൈകളിലും വെട്ടി സാരമായി പരിക്കേൽപ്പിച്ചതു. തുടർന്ന് ഇവരെ ചിറയിൻകീഴ് ഗവ.ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിജിമോൾക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. അനുവിന്റെ. ആദ്യ ഭാര്യയായ അപർണയെയും ഇയാൾ വർഷങ്ങൾക്ക് മുമ്പ് കുത്തി പരിക്കേൽപ്പിച്ചതിന് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ കേസുണ്ട് അനുവിനെ കടക്കാവൂർ പോലീസ് പിടികൂടി.
