നെടുമങ്ങാട്: കല്ലിoഗൽ
ജനവാസ പ്രദേശത്ത് തള്ളപ്പെട്ട അനധികൃത
മാലിന്യം
അധികാരികൾ
എത്രയും വേഗം നീക്കം ചെയ്യണം എന്നും, ഈ പ്രദേശത്തെ മാലിന്യമുക്തമാക്കി ജനങ്ങളുടെ
ആരോഗ്യ
ജീവന് സംരക്ഷണം നൽകണമെന്നും ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ്
ഗ്ലോബൽ തിരുവനന്തപുരം ജില്ലാ യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ സമരം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ്
നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ കാവുവിള അൻസർ, കെ സോമശേഖരൻ നായർ, നൗഷാദ് കായ്പാടി, പുലിപ്പാറ യൂസഫ്,
വെമ്പിൽ സജി, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, തൊഴിക്കൽ സാബു ലാൽ, പോത്തൻകോട് ഹസൻ,
കണിയാപുരം മുനീർ,തോട്ടുമുക്ക് വിജയകുമാർ, ആൽവിൻ തൊഴിക്കൽ, പ്രവീൺ ശ്രീകാര്യം, ശശിധരൻ നായർ, ആൽബർട്ട് ജോൺ, അലോഷ്യസ്, ജോർജ് ജോൺ തുടങ്ങിയവർ
സംസാരിച്ചു.
