മുടപുരം : മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആന്റ് റീഡിങ് റൂം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ.എസ്.വി. അനിലാൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എൻ.സായികുമാറിനെ എം. എൽ.എ ഉപഹാരങ്ങൾനൽകി അനുമോദിച്ചു .എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ വിതരണം എം.എൽ. എ നിർവഹിച്ചു . സമിതി സെക്രട്ടറി വി.മദനകുമാർ സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തിൽനിന്നും ലഭിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ നിർവഹിച്ചു . പഞ്ചായത്ത് മെമ്പർ എസ്.സജിത്ത് ,എം.മോഹൻദാസ് ,എം.അലിയാരുകുഞ് ,ബി.എസ്.സജിതൻ ,അഡ്വ .കെ.എസ്.അനിൽകുമാർ,ആർ.സുധീർ രാജ് ,റിനി.ജി.എസ്,എസ്.സുകു തുടങ്ങിയവർ സംസാരിച്ചു .കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എൻ.സായികുമാറിനെ മുട്ടപ്പലം നവഭാവന സമിതിക്കുവേണ്ടി വി.ശശി എം. എൽ.എ ഉപഹാരങ്ങൾനൽകി അനുമോദിക്കുന്നു
