നവി മുബൈയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.
വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്.
തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകാശാല സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്, ഭാര്യ പൂജ രാജന്, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന് എന്നിവരാണ് മരിച്ച മലയാളികള്‍.
ഇന്നു പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫ്ളാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു.
കെട്ടിടത്തിലെ തീ നിയന്ത്രണവിധേയമാണെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി.
