തദ്ദേശ തെരഞ്ഞെടുപ്പിനായി സംവരണം തീരുമാനിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിൽ നടന്ന നറുക്കെടുപ്പിൽ അഴൂർ പഞ്ചായത്തിലെ ഡാറ്റാ എൻട്രി ചെയ്തതിൽ വ്യാപക ക്രമക്കേട്.
വാർഡുകൾ തങ്ങളുടെ താല്പര്യപ്രകാരം നിശ്ചയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകുകയും, അതിൻ്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പ് ആരംഭിക്കുകയും ചെയ്തു. എന്നാൽ
സംവരണം പൂർണമായും അട്ടിമറിക്കാൻ സി.പി.എം നേതൃത്വത്തിൽ നടന്ന നീക്കം കോൺഗ്രസ് ചോദ്യം ചെയ്യുകയും, ക്രമക്കേടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകുകയും തുടർന്ന് നറുക്കെടുപ്പ് ഒക്ടോബർ 16 ലേക്ക് മാറ്റുകയും ചെയ്തു.
അഴൂർ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി സി.പി.എം ഒത്താശയോടെ ഉദ്യോഗസ്ഥർ നടത്തിയ ഈ നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ നിയമ പോരാട്ടം നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുപ് അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങളിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റി അറിയിച്ചു.
