വർക്കല : ഇടവ ഗ്രാമപഞ്ചായത്തിൽ 19 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വെൺകുളം ഇഎംഎച്ച്എസ് അക്ഷയ കേന്ദ്രം (ടിവിഎം 212) സ്വന്തമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ പ്രവർത്തനം തുടങ്ങി. അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റീതു മോഹൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം പവിത്രൻ, കേരള ഐടി മിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുധീർ എസ്.എസ്, ‘ഫെയ്സ്’ സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ, മോട്ടിവേഷൻ ട്രെയിനർ അനീറ്റ സാം, അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജർ അഭിജിത്ത് പി.എസ്, അസിസ്റ്റൻ്റ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ രതീഷ് എ.ആർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ബിജി എം.ഹാഷിം, അക്ഷയ കേന്ദ്രം സംരംഭകരായ സതി അജിതൻ, അവധാർനാഥ്, യെശ്പാൽ തുടങ്ങിയവർ പങ്കെടുത്തു.
ആധാർ എൻഫോഴ്സ്മെന്റ് പാസ്പോർട്ട്, പാൻകാർഡ്, മോട്ടോർ വാഹന വകുപ്പ് (എംവിഡി), ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റൽ സിഗ്നേച്ചർ എന്നീ സേവനങ്ങൾ പുതിയ മന്ദിരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. സ്ത്രീസുരക്ഷാ പദ്ധതിക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ വെൺകുളം അക്ഷയ കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംരംഭക സതി അജിതൻ അറിയിച്ചു.
