തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എസ് ബി ഐ ജംഗ്ഷനു സമീപം നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.
പി മണികണ്ഠൻ,വി.വിജയകുമാർ, സജിത്ത് ഉമ്മർ,സൗമ്യ,അനീഷ് എന്നിവർ സംസാരിച്ചു

