മഹാരാഷ്ട്രയിലെ പൂനെയിൽ ജനുവരി 26 ന് ആരംഭിക്കുന്ന ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ കോച്ചിങ് ക്യാമ്പ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു. 13 ആൺകുട്ടികളും 11 പെൺകുട്ടികളും അടങ്ങുന്ന ടീമാണ് വ്യത്യസ്ത വിഭാഗങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, ആർ.എസ്. ലിജിൻ, ടീം മാനേജർമാരായ എം.എൻ. അനീഷ്, എം.എസ്. ജസ്ന എന്നിവർ പങ്കെടുത്തു. യു. ശാന്തേഷ്, എ. മധീഷ്കുമാർ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ക്യാമ്പ് 23 ന് സമാപിക്കും.
