ആറ്റിങ്ങൽ:- റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ആർ ടിഓഫീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ ബോധവത്ക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വൈകുന്നേരം 3.30 മണിക്ക് നടന്ന ചടങ്ങിൽ പോളിടെക്നിക് ആട്ടോമൊബൈൽ വിഭാഗം എച്ച് ഓ ഡി പ്രേംജിത്ത് ഡി അദ്ധ്യക്ഷത വഹിച്ചു. എ എം വി ഐ മാരായ .അനിൽ എം ആർ, അജിത്കുമാർ, സരിഗാ ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിയായ ഗൗതമിന് ഹെൽമറ്റും പങ്കെടുത്ത മറ്റ് കുട്ടികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകി.
