
പത്മഭൂഷൺ പ്രേംനസീറിന്റെ 37ആം ചരമ വാർഷിക ദിനമായ ജനുവരി 16 രാവിലെ 8 മണിക്ക് ശാർക്കര ജംഗ്ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. പ്രേം നസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ. സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു. എസ്സ് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ കൺവീനർ അഡ്വക്കേറ്റ് എസ്.വി. അനിലാൽ അനുസ്മരണ സന്ദേശം നൽകി. നിത്യഹരിത നായകനെ അനുസ്മരിച്ചു.

പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്. വി, സി. എസ്സ്. അജയകുമാർ, മനോജ് ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി. ശാർക്കര, സുരേഷ്കുമാർ (മോനി ), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വക്കേറ്റ് എ. ബാബു ചിറയിൻകീഴു, വിജയദാസ് ഭാഗി അശോകൻ, സുശോഭനൻ,സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വക്കേറ്റ് കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി. മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല. എം, സന്തോഷ്കുമാർ,എന്നിവരും പ്രേംനസിറിന്റെ കുടുംബാംഗം ഇ. എം. നസീർ എന്നിവരും അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. പഞ്ചമം സുരേഷ് പ്രേം നസീർ പാടി അഭിനയിച്ച സിനിമകളുടെ സംഗീതാവിഷ്കാരം നടത്തിയ പരിപാടിയിൽ ദിനേഷ്. കെ സ്വാഗതവും ഷിബു (കിട്ടൂ ) നന്ദിയും പറഞ്ഞു.

