പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പി്ച്ച ശേഷം വിദേശത്തേയ്ക്ക് രക്ഷപ്പെട്ടയാളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോൺ മുഖാന്തിരം പരിചയപ്പെട്ട് സൌഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും അത് പ്രതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തശേഷം വിദേശരാജ്യത്ത് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പെരുമാതുറ സഫീന മൻസിലിൽ 24 വയസ്സുളള റുമൈസ് മുംബൈ എയർപോർട്ടിൽ തിരികെ എത്തിയെന്ന് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി.മഞ്ജുലാൽ.എസ്സിൻെറ നിർദ്ദേശാനുസരണം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ് ,എ എസ്സ് ഐ മാരായ മനോജ് , പ്രദീപ് എന്നിവർ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത് തുടർന്ന് നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
