തിരുവനന്തപുരം : തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതി ഫെബ്രുവരി 12ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജോയിൻ്റ് കൗൺസിൽ വികാസ് ഭവൻ, പട്ടം, വാമനപുരം എന്നീ മേഖലകളിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ തീരുമാനിച്ചു.
ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. ശരത്ചന്ദ്രൻ നായർ, അജി പി.എസ്, ജില്ലാ കമ്മിറ്റി അംഗം വൈശാഖ്.വി, മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ എന്നിവർ വികാസ്ഭവൻ മേഖലയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർമാരായി ആഷ്ലിൻ, ഹാഷിർ, ശ്രീജിത്ത്, നിതിൻചന്ദ്ര, ശ്രീരാഗ് പി.എം എന്നിവരെയും, ജോയിൻ്റ് കൺവീനർമാരായി അനുജ, ഷീജ, ശാന്തി കൃഷ്ണ, സന്ധ്യ, വിദ്യ പി.ആർ എന്നിവരെയും തിരഞ്ഞെടുത്തു.
പട്ടം മേഖലയിൽ നടന്ന വിവിധ യൂണിറ്റ് സമ്മേളനങ്ങൾ ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് സി.രാജീവ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജൻ ഭാസ്കർ, മേഖല ഭാരവാഹികളായ ശാരിക, സരിക എന്നിവർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർമാരായി തരുൺ,ഷിജീവ്, പ്രഭുലാൽ എന്നിവരെയും ജോയിൻ്റ് കൺവീനർമാരായി നൗഫൽ,അഖിൽ, ഹരികുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
വാമനപുരം മേഖലയിൽ നടന്ന യൂണിറ്റ് സമ്മേളനങ്ങൾ ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ഗിരീഷ് എം.പിള്ള, മേഖലാ സെക്രട്ടറി ശ്രീജിത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് കൺവീനർമാരായി വിക്രമൻപിള്ള, ദിവ്യ എന്നിവരെയും ജോയിൻ്റ് കൺവീനർമാരായി രജനി,റിജിൻ എന്നിവരെയും തിരഞ്ഞെടുത്തു.
