ചിറയിൻകീഴ്: ഓവർ ബ്രിഡ്ജിൽ (ആർ ഓ ബി) നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നിർമ്മാണ പ്രവർത്തനങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനായി, ഫെബ്രുവരി 03 വൈകിട്ട് 6 മണി മുതൽ ഫെബ്രുവരി 05 രാത്രി 11 മണി വരെ ചിറയിൻകീഴ് ആർ ഓ ബി വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.ഡി ബി എം , ബി സി ലെയിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെന്നും, അതിനാലാണ് ഗതാഗതം താൽക്കാലികമായി നിർത്തിവെക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.ഈ കാലയളവിൽ യാത്രക്കാരും വാഹന ഉടമകളും മാറ്റുവഴികൾ സ്വീകരിക്കണമെന്നും, പൊതുജനങ്ങൾ ആവശ്യമായ സഹകരണം നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
