
ചിറയിൻകീഴ് ഗവ. എസ്.വി.യു.പി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ അടുക്കളയുടെയും ഡൈനിങ് ഹാളിന്റെയും ശിലാസ്ഥാപന കർമ്മവും ചിറയിൻകീഴ് എം.എൽ.എ വി. ശശി നിർവഹിച്ചു.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി ആർ. വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സി. എസ്., ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു പ്രദീപ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

