..
.
തിരുവനന്തപുരം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 2011 ആവർത്തിക്കും. 10 സീറ്റിൽ വിജയം ഉറപ്പാക്കുമെന്ന് KPCCവൈസ് പ്രസിഡൻ്റ് പാലോട് രവി പ്രസ്താവിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ
ആലംകോട് ഹാരിസൻ പ്ലാസാആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ: ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽയുഡിഎഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി.എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ ഗംഗാധരതിലകൻ, ജോസഫ് പെരേര, സൊണാൽജി , മുഹമ്മദ് ഹാഷിം,വക്കം വിഷ്ണു, പുളിമാത്ത് കബീർ, രാധാകൃഷ്ണ കുറുപ്പ്, വിജയമോഹനൻ പിള്ള,
എന്നിവർ സംസാരിച്ചു.
