ശമ്പള കുടിശ്ശിക വരും സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതിനും ഡാറ്റ ചോർത്തി ജീവനക്കാരെ വിൽപ്പന ചരക്കാക്കുന്നതിനുമെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ കിളിമാനൂർ – ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബ്രാഞ്ച് സെക്രട്ടറി അതുൽ അധ്യക്ഷനായ യോഗം സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി ഫിറോസ് സ്വാഗതം പറഞ്ഞു. ആർ എസ്സം പി സ്ഥാന കമ്മിറ്റി അംഗം സന്തോഷ് ഭദ്രൻ, വൈസ് പ്രസിഡന്റ് രാജേഷ് കമൽ , സംസ്ഥാന സെക്രട്ടറി സി.ഷാജി, ജില്ലാ സെക്രട്ടറി എച്ച്. നിസാം, ജില്ലാ ട്രഷറർ എ.ആർ അജിത്, ജില്ലാ വൈസ് പ്രസിഡന്റ് ബി. സജിമോൻ, സംസ്ഥാനകമ്മിറ്റി അംഗം ബി. ഷിബു കുമാർ, ഹർഷദേവ് എന്നിവർ പ്രസംഗിച്ചു. ശരത് നന്ദി പറഞ്ഞു.
