ആറ്റിങ്ങൽ : കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) – സ്വച്ഛ് സർവ്വേക്ഷൻ 2026 എന്നിവയുടെ ഭാഗമായി ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്കും ആശ പ്രവർത്തകർക്കും പരിശീലനം നൽകി. ‘പ്രാഥമിക അഗ്നിരക്ഷാ മാർഗങ്ങളും പ്രഥമ ശുശ്രൂഷയും’ വിഷയത്തിൽ പരിശീലനം. ആറ്റിങ്ങൽ എം എൽ എ ഒ. എസ് അംബിക ഉദ്ഘാടനം ചെയ്തു.

എറണാകുളം ആസ്ഥാനമായുള്ള എച് ടി ഐ പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർ അരുൺകുമാർ ജിസാ ഡെൽഫിൻ & ടീമും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആർ. എസ് രേഖ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ എം താഹ, ക്ളീൻ സിറ്റി മാനേജർ രാംകുമാർ എം ആർ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ് എ ആർ, കെഎസ്ഡബ്ല്യുഎംപി സോഷ്യൽ കം കമ്യൂണിക്കേഷൻ വിദഗ്ധൻ നിഖിൽ സുധീഷ്, കെഎസ്ഡബ്ല്യുഎംപി എൻജിനിയർ മീനു എന്നിവർ ചടങ്ങിൽ സന്നിഹിതരായി
