ആനത്തലവട്ടം : എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി മന്ദിരത്തിന്റെ ഉദ്ഘാടനം 2026 മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ചിറയിൻകീഴ് എംഎൽഎ .വി.ശശി നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു .എസ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ .ഷീല.ഡി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . സഫീദ നജീബ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . ജ്യോതിലക്ഷ്മി. വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചമം സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ റിജു,പഞ്ചായത്ത് അംഗം എം.ജി. വത്സല കുമാർ, ഹസീന എസ്, ബി.പി.സി. .വിനു. എസ്, . അനീഷ ക്രിസ്റ്റഫർ-ടി.പി. ഇ,പിടിഎ പ്രസിഡന്റ്.ഷൈൻ. പി, എസ്.എം.സി. ചെയർമാൻ ബിനു, എം.പി.ടി.എ.പ്രസിഡന്റ് ബിനിത, എസ്.എം.സി വൈസ് പ്രസിഡന്റ് . ചന്ദ്രബാബു, സീമ ടീച്ചർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്കുള്ള മൊമെന്റൊകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനുക്കുട്ടി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
