ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്ക്കറുടെ ജയന്തി ദിനത്തിൽ ദളിത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, പഠനോപകരണ വിതരണവും കെ..പി.സി.സി വൈസ് പ്രസിഡൻ്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.കെ സുജി അദ്ധ്യക്ഷനായ ചടങ്ങിൽ എം. ജെ ആനന്ദ്, എ.ആർ. നിസാർ, സരുൻ കുമാർ, സജിത്ത് മുട്ടപ്പലം, ലാൽ കോരാണി, നിഖിൽ എസ് പി, പ്രദീപ് മണി, ശ്രീജ എം. എൻ തുടങ്ങിയവർ പങ്കെടുത്തു.
