കിളിമാനൂർ : കിളിമാനൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സരിത (26)ക്കാണ് പാമ്പുകടിയേറ്റത്.ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലിൽ കടിയേൽക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
