ചിറയിന്‍കീഴ്: പുരവൂര്‍ 3550-ാം നമ്പര്‍ പുരവൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. എന്‍.എസ്.എസ് ചിറയിന്‍കീഴ് താലൂക്ക് മേഖലാ കണ്‍വീനര്‍ ആര്. വിജയന് തമ്പി ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രന് നായര്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ മുതിര്‍ന്ന കരയോഗം അംഗങ്ങളേയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയവരെയും ആദരിച്ചു. പുതിയ ഭാരവാഹികളായി എസ്. ജയചന്ദ്രന് നായര്‍(പ്രസിഡന്റ്), രാജേന്ദ്രന് നായര്‍(വൈസ് പ്രസിഡന്റ്), ഭാസ്കരന് നായര്‍(സെക്രട്ടറി), സി.കെ ഗോപീകൃഷ്ണന്(ജോയിന്റ് സെക്രട്ടറി), ജി. ശ്രീകണ്ഠന് നായര്‍(ട്രഷറര്‍), വനിതാ സമാജം ഭാരവാഹികളായി റാണി നായര്‍, ജയശ്രീ എന്നിവരെ തിരഞ്ഞെടുത്തു.
