ആറ്റിങ്ങൽ നഗരസഭ വാർഡ് 22ലെ ഓടയിൽ മഴയെ തുടർന്നു വെള്ളം പോകാതെ മണ്ണ് മൂടി കെട്ടിക്കിടക്കുകയും ദുർഗന്ധം കാരണം ഇതുവഴി യാത്രക്കാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ നഗരസഭ ചെയർപേഴ്സൻ എം പ്രദീപിനെ വിവരം അറിയിക്കുകയും ചെയ്തു.ചെയർപേഴ്സൺ ഉടൻ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓടയ്ക്കുള്ളിലെ മണ്ണു കോരി മാറ്റി ജലം ഒഴുകുന്നതിന്റെ തടസ്സം മാറ്റുകയും ചെയ്തു.

