ആറ്റിങ്ങൽ: കേരളസർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ ജി കൃഷ്ണപിള്ള മെമ്മോറിയൽ ഗവ ഹോമിയോപ്പതി ആശുപത്രിയിൽ ആറ്റിങ്ങലിൽ 2012 ൽ സീതാലായത്തിന് കീഴിൽ ആരംഭിച്ച ലഹരി വിമുക്ത ക്ലിനിക്ക്,പുനർജനിയുടെ പ്രവർത്തനം തുടരുന്നു.മദ്യം മയക്കുമരുന്ന് പുകയില തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സ പദ്ധതിയാണ്ഇവിടെ നടത്തുന്നത്. ഡോക്ടർ ഷൈനി അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.ഡോക്ടർ ആനന്ദ് പദ്ധതി വിശദീകരണംനടത്തി നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ ഡോക്ടർ ഗോകുൽ മറ്റു സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാർ വാർഡ് കൗൺസിലർ സന്തോഷ് എസ്,ഡോക്ടർ ജീനാ സിബി ജയിംസ് എന്നിവർ പങ്കെടുത്തു.

