“
വർക്കല: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ യോഗാസനങ്ങളും നൃത്തച്ചുവടകളും സംഗീതവുമായി സമന്വയിപ്പിച്ച് ഒരുക്കിയ “യോഗാനൃത്തം” ഏറെ ആകർഷകമായി. യോഗാസനങ്ങളുടെ വഴക്കവും നൃത്തത്തിന്റെ താളവും ശ്വസന നിയന്ത്രണവും ഒരുപോലെ കോർത്തിണക്കിയ യോഗാനൃത്തത്തിലെ ചലനങ്ങൾ ഓരോന്നും യോഗാ ദിനാചരണത്തിന് മാറ്റുകൂട്ടി.
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുഖ്യയോഗാ പരിശീലക സുജിത യോഗാദിന സന്ദേശം നൽകി.
സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ബിജികലാ രാജു, അധ്യാപികമാരായ ആതിര എസ്.എസ്, ലെസ്സിസെൻ, രശ്മി പ്രിൻസ്, റാബിയ.എം എന്നിവർ നേതൃത്വം നൽകി.
