“വായനയാണ് ലഹരി” എന്ന പ്രമേയവുമായി പാലച്ചിറ റസിഡൻ്റ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച വായനാവാരാചരണത്തിന്റെ സമാപന പരിപാടി എഴുത്തുകാരനും കവിയും മാധ്യമപ്രവർത്തകനുമായ അൻസാർ വർണ്ണന ഉദ്ഘാടനം ചെയ്തു.
റസിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് പി.ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു.
പി.എസ്.ആർ.എ സെക്രട്ടറി സി.കൃഷ്ണൻകുട്ടി സ്വാഗതമാശംസിച്ച ചടങ്ങിൽ നരിക്കല്ല്മുക്ക് അങ്കണവാടിയിലെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജേശ്വരി ബാബു കൈമാറി. മജീഷ്യൻ വർക്കല മോഹൻദാസ് ”വായനയാണ് ലഹരി” എന്ന ഹ്രസ്വമാജിക് അവതരിപ്പിച്ചു.
അഡ്വ എം.എസ് സിയാദ്, കെ.ദേവദാസൻ നായർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടി.എച്ച് തൻസിൽ, ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ ഇർഫാൻ മുഹമ്മദ്, സൈഫുദ്ദീൻ, പി.എസ്.ആർ.എ വൈസ് പ്രസിഡൻ്റ് എസ്.ഷെരീഫുദ്ദീൻ, ട്രഷറർ ഇല്യാസ്കുഞ്ഞ്, കമ്മിറ്റി അംഗം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

