പുകയിലത്തോപ്പ്, ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും നടത്തി ബഹുമാനപ്പെട്ട സർക്കാരിന്റെ തുഫാൻ പരിപാടിയിക്ക് പിന്തുണ അറിയിച്ചു. പുകയിലത്തോപ്പിൽ വച്ചു നടത്തിയ പരിപാടിയിൽ എസ്പ്ര ആർ എ പ്രസിഡന്റ് ബിന്ദു ശശികുമാർ, സെക്രട്ടറി കെ എസ് . അനിൽകുമാർ, മറ്റ് അംഗങ്ങളായ അബ്ദുൽ അസീസ്, അബ്ദുൽ റഹീം, വിജയകുമാരൻനായർ, ശശികുമാർ, ബാബു, കൃഷ്ണൻ, ലത ബായ്, വിജയകുമാരി, രാധ, മായസന്തോഷ്കുമാർ, ലീലാമ്മ, രേഖ, മുദാക്കൽ വാർഡ് മെമ്പർ വിജയകുമാർ എന്നിവർ ലഹരി വിരുദ്ധ പ്രസംഗം നടത്തി, വിദ്യാർത്ഥി, വിദ്യാർത്ഥിനികളും, നാട്ടുകാരും പങ്കെടുത്തു.
