പാലച്ചിറ : നല്ല വായന നാടിന്റെ
ഭാവിക്കു എന്ന ലക്ഷ്യവുമായി കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു. അതിനോടൊപ്പം ഒരാഴ്ച വായനവാരവുമായി ആഘോഷിക്കാൻ തീരുമാനിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രേത്യേക അസ്സംബ്ലിയിൽ കുട്ടികൾ വായിച്ച പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്ര അവതരണം വേറിട്ടൊരു കാഴ്ച്ചയായി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച പ്രസംഗം , പുസ്തക വിതരണം എന്നിവ നടന്നു. കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും സ്വന്തം കൈപ്പടയിൽ എഴുതിയ കവിത കഥ രചനകളും സ്കൂൾ പ്രിൻസിപ്പാൾ സിന്ധു എസിനു കൈമാറി. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ലൗലിസനൽ അക്കാഡമിക് കോർഡിനേറ്റർ ബിജികല രാജു എന്നിവർ വായനദിന ആശംസകൾ പറഞ്ഞു
