ആറ്റിങ്ങൽ: വിഷ രഹിതമായ പലഹാരങ്ങളും മുളകുപൊടികളും എണ്ണ തുടങ്ങിയ നിരവധി സാധനങ്ങൾ ആണ് മുൻസിപ്പാലിറ്റി അങ്കണത്തിൽ ഇന്നുമുതൽ കച്ചവടം തുടങ്ങിയത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മാസച്ചന്തയാണിത് കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കുന്ന വിഷമില്ലാത്ത യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം പ്രദീപ് നിർവഹിച്ചു സിഡിഎസ് ചെയർപേഴ്സൺ ഗിരിജ മറ്റു സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാർ കൗൺസിലർമാർ സിഡിഎസ് അംഗങ്ങൾ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു . കൂടാതെ പാലിയേറ്റീവ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും ഇതിനോടൊപ്പം നടന്നു

