അഴൂർ ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ജി.എസ് ലൂടെ 15ാം വാർഡിൽ നിർമ്മിച്ച മണപ്പുറം റോഡിന്റെ ഉദ്ഘാടനവും വി.ബി.ജി റാംജിയുടെ പഞ്ചായത്തല ഉദ്ഘാടനവും നടന്നു.
വാർഡ് മെമ്പർ സിന്ധുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ബി എൽ,ആരോഗ്യ കമ്മറ്റി ചെയർപേഴ്സൺ സുധർമ, ബ്ലോക്ക് മെമ്പർമാരായ സുനിൽ ശങ്കർ, രജിത കുമാരി,വാർഡ് മെമ്പർമാരായ ലാലു, രതീഷ്, ശാലിനി, പഞ്ചായത്ത് സെക്രട്ടറി സുനിൽ,അസിസ്റ്റന്റ് സെക്രട്ടറി ബിജോയ്, . വി ബി ജി റാം ജി ലേ ഉദ്യോഗസ്ഥരും, മാറ്റുമാരും, തൊഴിലാളികളും പങ്കെടുത്തു.

