ചിറയിൻകീഴ്. Amasc, ചിറയിൻകീഴ് 76 മത് വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. തിരുവോണം, അവിട്ടം, ചതയം (ഓഗസ്റ്റ് 26,27,28)) ദിവസങ്ങളിലായി AMASC യിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കായും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തുകയും എല്ലാ മത്സരവിജയികൾക്കും ക്യാഷ് അവാർഡും മൊമെന്റോയും നൽകി.
സീനിയർ ജൂനിയർ വിഭാഗത്തിൽ ക്വിസ് മത്സരവും ചതയദിനത്തിൽ ദൈവദശകം ആലാപന മത്സരവും നടത്തി വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റൊയും നൽകി.
വൈകിട്ട് 6.00 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരൻ സലീൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. AMASC പ്രസിഡന്റ് ഭാഗി അശോകൻ അധ്യക്ഷണനായ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർമല പ്രതാപനും സമ്മാന വിതരണം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു . എസ്സ്. നിർവഹിച്ചു. മുൻ പ്രസിഡന്റ് വ്യാസൻ , അഡ്വ. ചിറയിൻകീഴ് എ. ബാബു, കുമാരി ലക്ഷ്മി, ഭാരവാഹികളായ ജോയ്ലാൽ, സതീശൻ, ബീജ സുരേഷ്, ഗോകുൽ മുരളി, പ്രദീപ്, വിമൽകുമാർ, സായംകുമാർ, ബൈജു, ജിജോ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. AMASC സെക്രട്ടറി . ദിനേഷ്. കെ. സ്വാഗതവും ട്രഷറർ . ചന്ദ്രസേനൻ നന്ദിയും അറിയിച്ചു സംസാരിച്ചു. തുടർന്ന് ചിലങ്ക കൈകൊട്ടിക്കളി സംഘം അവതരിപ്പിച്ച കൈകൊട്ടിക്കളിയും റിധം മ്യൂസിക് ക്ലബ് ചിറയിൻകീഴ് അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു. സമാപന ദിവസം ചതയം ദിനത്തിന്റെ ഭാഗമായി AMASC അങ്കണത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പായസവും വിതരണം ചെയ്തു.



