അഴൂർ മാതശ്ശേരിക്കോണം ഗവഃ യു.പി സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാ ജ്യോതി സ്കോളർഷിപ്പ് നൽകി. മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കൃതീഷ് ആർ.എസ്, ദിയ എസ്. ദിലീപ് എന്നിവർക്കും, കലാകായിക രംഗത്തെ മികവിന് ഗായത്രി ബി ആർ എന്ന വിദ്യാർത്ഥിക്കുമാണ് ഈ വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചത്. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ കേരള സർവ്വകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. എസ് കൃഷ്ണകുമാർ സ്കോളർഷിപ്പ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സൗപർണിക എം.എസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, ബി. മനോഹരൻ, രാജേഷ് മുല്ലശ്ശേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. സുധർമ്മ, രഞ്ജിത്ത് പെരുങ്ങുഴി, ഫാത്തിമ നിസാം, മാടൻവിള നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് സബീന .എച്ച്, പി.ടി.എ ഭാരവാഹികളായ ഷിജു എസ്, രേഷ്മ, വൃന്ദ സി. വി, എസ്. ജി അനിൽ കുമാർ, ജയാ സജിത്ത്, എം.ഷാബുജാൻ, നസീമാ ബീവി, ഷഫീന തുടങ്ങിയവർ പങ്കെടുത്തു.


