ആലംകോട്: ആലംകോട് ഗവ. എൽപിഎസിൽ തിമിർത്തോണം2K26 സമുചിതമായി ആഘോഷ തിമിർപ്പോടെ നടത്തി.
ആഘോഷ പരിപാടികൾ എസ് എം സി ചെയർമാൻ ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് നസീഹ ബീഗം സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, അത്തപ്പൂക്കളം, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, നാടൻ കളികൾ, അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഉള്ള വിവിധ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയ പരിപാടികളോടെ ഗംഭീരമായി നടന്നു. വാർഡ് കൗൺസിലർ ലാലി, സ്കൂൾ വികസന സമിതി അംഗങ്ങൾ, എസ്.എം.സി – പിടിഎ അംഗങ്ങൾ, അധ്യാപകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.


