ചിറയിൻകീഴ്, അഴൂർ യു.ഐ.ടി കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിസ്മാരകത്തിലെ കോളേജ് ക്യാമ്പസിൽ നടന്ന പരിപാടികൾ രമ്യഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി രാജീവ്ഗാന്ധി കൾച്ചറൽ ഫോറം വിവിധയിനം സ്പാർട്സ് കിറ്റുകൾ ഓണ സമ്മാനമായി നൽകി. ഇതിൻ്റെ വിതരണോദ്ഘാടനം ഫോറം പ്രസിഡൻ്റ് അഡ്വ. എസ്. കൃഷ്ണകുമാർ നിർവ്വഹിച്ചു.
അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കീർത്തി സൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, ഫാത്തിമ നിസാം, സൗപർണിക, എ.ആർ നിസാർ, അഭിജിത്ത്, അർച്ചന എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൽ സുനു പി നായർ സ്വാഗതവും, അദ്ധ്യാപിക രജനി നന്ദിയും പറഞ്ഞു.

